നെയ്യാറ്റിൻകര നഗരസഭ

                               

                                    തിരുവനന്തപുരം ജില്ലയിലെ തെക്കേയറ്റത്തുള്ള ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു നഗരമാണ് നെയ്യാറ്റിൻകര. കല, സംസ്കാരം, സാഹിത്യം, ശാസ്ത്രം എന്നിവയുടെ വൈവിധ്യങ്ങളും രാഷ്ട്രീയ-മത-സാമൂഹ്യ വ്യവസ്ഥകളുടെ സമന്വയങ്ങളും ഈ പട്ടണത്തിനുണ്ട്. തമിഴ്‌നാടിന്റെ അതിർത്തി ജില്ലയായ കന്യാകുമാരി ഈ പട്ടണത്തോട് ചേർന്ന് കിടക്കുന്നത് സാംസ്‌കാരിക വൈവിധ്യങ്ങൾക്ക് കാരണമാകുന്നു. തദ്ദേശീയമായ ഭാഷാശൈലി ഭക്ഷണത്തിലും വസ്ത്രധാരണത്തിലും തൊഴിലിലും ജീവിത രീതിയിലും പുലർത്തുന്ന വ്യവസ്ഥകൾ എന്നിവ ഏതൊരു പ്രദേശത്തെയും പോലെ നെയ്യാറ്റിൻകരയെയും വിഭിന്നമാക്കുന്നു. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ നെയ്യാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണം സാംസ്കാരിക പൈതൃകത്തിന്റെ്റെ വിളനിലമാണ്.